Breaking News  
ഇന്നു രാവിലെ കണ്ണൂര്‍ ജില്ല യില്‍ വിളക്കന്നൂര്‍ പള്ളിയില്‍ 6:45-ന് നടന്ന വി .കുര്‍ബാനയില്‍ തിരുവോസ്തിയില്‍ യേശുവിന്‍റെ മുഖം തെളിഞ്ഞുവന്നു.         വിടരും മുന്‍പേ കൊഴിഞ്ഞുപോയ അതുല്യ സജിയുടെ ഓര്‍മ്മക്കായുള്ള വെയിറ്റിങ്ങ് ഷെല്‍റ്റര്‍ ശ്രീ. റോഷി ജോസ് ഉദ്ഖാടനം ചെയ്തു.         നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു.         ഓര്‍മകളില്‍ നിറഞ്ഞ അതുല്യ സജിയുടെ സ്മരണയ്ക്കായി ...         പെരുവണ്ണാമുഴി സെക്സ് റാക്കറ്റ്: ഗള്‍ഫിലേക്ക് കടന്ന പ്രതികളെ തടഞ്ഞുവച്ചു          ഡല്‍ഹിയില്‍ നാലു തവണ ഭൂചലനം അനുഭവപ്പെട്ടു         പതിനൊന്നുകാരനെ അമ്മൂമ്മ കത്തി ചൂടാക്കി പൊളളിച്ചു         വീഡിയോ - തവനൂരില്‍ വീട്ടമ്മയെ കെട്ടിയിട്ട് കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം         അബ്ദുറഹിമാനു പ്രവാസ ജീവിതവും 'ആലിന്‍ചുവട്ടില്‍'         ടി വി കാണാന്‍ വന്നിരുന്ന പത്ത് വയസ്സുകാരിയെ അയല്‍വാസിയായ വൃദ്ധന്‍ പീഡിപ്പിച്ചു         

തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കുന്ന വിധം

 

br1

തലശ്ശേരി ധം ബിരിയാണി
———————————————-

(ഇത് വളരെ രുചിയുള്ള ഒരു ബിരിയാണി ആണ്. അതിന്റെ കുറിപ്പ് ഇതാ കൊടുക്കുന്നു)

 

വേണ്ട സാധനങ്ങള്‍
——————————-

വലിയ ഇറച്ചി കഷ്ണങ്ങള് പത്തെണ്ണം(ഏകദേശം രണ്ടരകിലോ, ഞാന്‍ 1 കിലോ ചിക്കന്‍ ആണ് ഉപയോഗിച്ചത്)
ചെറിയ ബിരിയാണി അരി (ഖൈമ അരി) ഒന്നര കിലോ
വലിയ ഉള്ളി എട്ടെണ്ണം കനം കുറച്ച് ചെറുതായി അരിഞ്ഞത്
ശുദ്ധമായ നാടന് നെയ്യ് 300 ഗ്രാം
തക്കാളി ചെറുതായി അരിഞ്ഞത് പത്തെണ്ണം
പച്ചമുളക് പതിനഞ്ചെണ്ണം ചതച്ചത്.
ഇഞ്ചി വലിയൊരു കഷ്ണം ചതച്ചെടുത്തത്.
വെളുത്തുളളി രണ്ടെണ്ണം തോല് കളഞ്ഞ് ചതച്ചത്.
പൊതീനയില, മല്ലിയില എന്നിവ ആവശ്യത്തിന്
രണ്ട് നാരങ്ങയുടെ നീര്
അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്
ഗരം മസാല( ഏലയ്ക്ക, ജാതിക്ക, ജാതിപത്രി, പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട, നല്ല ജീരകം എന്നിവ വറുത്ത് പൊടിച്ചത്) ഒരു ടീസ്പൂണ്
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എല്ലാംകൂടി ഒരു സ്പൂണ്
റോസ് വാട്ടറ് ഒരു ടീസ്പൂണ്
കുറച്ച് കുങ്കുമപ്പൂ കാല്ഗ്ലാസ്സ് പാലില് കലക്കിയത്.

 

ഉണ്ടാക്കുന്ന വിധം
——————————-

ആദ്യം ഒരു പാത്രത്തില് അമ്പത് ഗ്രാം നെയ്യ് ഒഴിച്ച് ചൂടാക്കി അതില്ചെറുതായി അരിഞ്ഞ വലിയ ഉള്ളി നന്നായി വഴറ്റുക. നല്ല ബ്രൌണ് കഴറാകുമ്പോള്കോരിയെടുക്കാം. ഇതിനെ ബിസ്ത എന്നാണ് തലശ്ശേരിക്കാറ് പറയുന്നത്. ഈ ബിസ്തയാണ്ഇറച്ചിയിലേയ്ക്കും , ബിരിയാണി ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുന്നത്. ഇനിഇറച്ചിക്കു വേണ്ട മസാല തയ്യാറാക്കാം. മുളക് പൊടിയോ, മഞ്ഞള് പൊടിയോ ഒന്നുംചേറ്ക്കാതെയാണ് ഇവിടെ മസാല ഉണ്ടാക്കുന്നത്. ഒരു പാത്രം അടുപ്പത്ത്വയ്ക്കുക. അതിലേയ്ക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് നന്നായിവഴറ്റുക. എണ്ണയോ, നെയ്യോ ഉപയോഗിക്കേണ്ടതില്ല. തക്കാളി നന്നായി വാടിവരുമ്പോള് അതിലേയ്ക്ക് പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചത്ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ഇറച്ചി കഷ്ണങ്ങള്ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളവും ഒഴിക്കണം. ആവശ്യത്തിന് ഉപ്പും, പൊതീനയിലയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. ഇറച്ചിയിലെ വെള്ളംവറ്റിപ്പോകാതെ നോക്കണം. വേവുന്നതു വരെ വെള്ളം ഒഴിക്കണം. കോഴി വെന്ത്കഴിഞ്ഞാല് അതിലേയ്ക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉള്ളിവഴറ്റിയത്(ബിസ്ത) ഇടുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക.അതിനു ശേഷം ഒരു സ്പൂണ് ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നും വാങ്ങി വയ്ക്കുക.

 

ബിരിയാണി അരി ഉണ്ടാകുന്ന വിധം.
——————————————————————

ഒന്നര കിലോ അരിക്ക് രണ്ട് ലിറ്ററ് വെള്ളം എന്ന കണക്കില് ഒരുപാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് ഒരു സ്പൂണ്കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായിതിളയ്ക്കുമ്പോള് അതിലേയ്ക്ക് നൂറ് ഗ്രാം നെയ്യ് ഒഴിക്കുക. പാകത്തിന് ഉപ്പുംചേറ്ക്കുക. അരി നന്നായി

bir2

കഴുകി വെള്ളത്തിലിടുക. രണ്ട് സ്പൂണ് റോസ് വാട്ടറ്കൂടി ചേറ്ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെകുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല്അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്നഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ഉള്ളി വഴറ്റിയതും, മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടിനിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂതളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പുംമുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായിബാക്കിയുള്ള ബിസ്ത കൂടി ഇടുക. ഇനി ദം ആക്കുക കൂടി ചെയ്താല് തലശ്ശേരിബിരിയാണി റെഡി. ഒരു കോറ തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന്ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില് വെയിറ്റിനായി ഭാരമുള്ളഎന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദംബിരിയാണി റെഡി.

Admin Admin

Cherupuzha TImes Editor

Facebook

 

Twitter

 
357സന്ദര്‍ശകര്‍

Post By Admin (503 Posts)

Cherupuzha TImes Editor

Connect

email

Admin

Cherupuzha TImes Editor

More Posts - Twitter - Facebook

അഭിപ്രായം രേഖപ്പെടുത്താം

അഭിപ്രായങ്ങള്‍

Cherupuzha TImes Editor

മറ്റുള്ളവഹോം പേജ്

മലബാറി കൊഞ്ചുബിരിയാണി ഉണ്ടാക്കുന്ന വിധം

മലബാറി കൊഞ്ചുബിരിയാണി ഉണ്ടാക്കുന്ന വിധം(0)

  ബിരിയാണി ഇഷ്ടപെടാത്തവര്‍ ഉണ്ടാവില്ല. ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി എന്നു വേണ്ട പലതരം ബിരിയാണികള്‍ നാം കഴിച്ചിട്ടുണ്ടാവും അല്ലേ! കൊഞ്ചുബിരിയാണി കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്നു പരീക്ഷിച്ചുനോക്കാം. എന്താ റെഡിയല്ലേ?   ചേരുവകള്‍ ബിരിയാണി മസാലയ്ക്ക് 1. പെരുംജീരകം — 1/2 ടീസ്പൂണ്‍ 2. ജീരകം — 1/2 ടീസ്പൂണ്‍ 3. സജീരകം –1/2 ടീസ്പൂണ്‍ 4. ഗ്രാമ്പു — 4 എണ്ണം 5. ഏലയ്ക്ക — 1 6. കറുവപ്പട്ട 1” കഷണം — 1

email
ചിക്കന്‍ 65 വീട്ടില്‍ പാചകം ചെയ്യൂ

ചിക്കന്‍ 65 വീട്ടില്‍ പാചകം ചെയ്യൂ(0)

  ഹോട്ടലുകളില്‍ പോയി പലപ്പോഴും പലരും വാങ്ങിക്കഴിക്കാറുള്ള വിഭവമാണ് ചിക്കന്‍ 65. ഈ പേരിനു പിന്നിലൊരു കഥയുണ്ട്. 1965ലാണ് പ്രമുഖ ഹോട്ടലായിരുന്ന ബുഹാരി ഈ വിഭവം ആദ്യമായി ഉണ്ടാക്കിയത്. ഇതുകൊണ്ടാണ് 65 എന്ന പേരില്‍ ഇത് അറിയപ്പെടുന്നതും. ഇതിനോടനുബന്ധിച്ച് മറ്റു കഥകളും നിലവിലുണ്ട്. ചിക്കന്‍ 65 നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.   ആവശ്യമുള്ള സാധനങ്ങള്‍ —————————————- എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ മുട്ട-1 അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍ മുളകുപൊടി-2 സ്പൂണ്‍ ഗ്രാമ്പൂ-2 കറുവാപ്പട്ട ഏലയ്ക്ക-2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര

email
ഇവിടെ ക്ലിക്ക് ചെയ്താല്‍ കൂടുതലറിയാം
Contacts and information

Social networks

Most popular categories

© 2013 Cherupuzha Times All rights reserved.
                                                                                                      Designed and Devoloped by Creative Web Online

Hit Counter provided by technology news
Visit Us On TwitterVisit Us On FacebookVisit Us On Google PlusVisit Us On Youtube